കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ലാവ്‌ലിന്‍ കേസില്‍ വിചാരണ പൂര്‍ത്തിയായി. വിധി വേനലവധിക്ക് ശേഷമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പിണറായി വിജയനെയും മറ്റും കേസില്‍ കുറ്റവിമുക്തരാക്കിയ നടപടിക്കെതിരെ സിബിഐ പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്.
പിണറായി വിജയന്‍ അടക്കമുള്ളവരുടെ കുറ്റപത്രം റദ്ദാക്കി വെറുതെ വിട്ടത് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്ന് സിബിഐ പറയുന്നു. മുഖ്യമന്ത്രിക്കുവേണ്ടി നേരത്തെ ഹാജരാജയത് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരുന്നു.
പിണറായി വിജയന്‍ സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1997ല്‍ ഇടുക്കിയിലെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ സംസ്ഥാന ഖജനാവിന് 374.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.
Post Your Comments