Latest NewsNewsInternational

പ്രവാചക നിന്ദ: വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു

ഇസ്ലാമാബാദ്•പ്രവാചക നിന്ദ ആരോപിച്ച് പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. 23 കാരനായ ജേര്‍ണലിസം വിദ്യാര്‍ത്ഥിയെയാണ് സഹപാഠികള്‍ വടികള്‍ ഉപയോഗിച്ച് പട്ടാപ്പകല്‍ തല്ലികൊന്നത്.

ഖൈബര്‍-പഖ്തുന്‍ഖ്വ പ്രവിശ്യയിലെ അബ്ദുല്‍ വാലി ഖാന്‍ സര്‍വകലാശാലയിലാണ് സംഭവം. സര്‍വകലാശാലയിലെ ജേര്‍ണലിസം വിഭാഗത്തില്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട മാഷല്‍ ഖാന്‍. സര്‍വകലാശാല വളപ്പില്‍ വച്ച് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഫേസ്ബുക്കില്‍ മതനിന്ദ പരമായ ഉള്ളടക്കം പോസ്റ്റ്‌ ചെയ്തു എന്നാരോപിച്ചായിരുന്നു ആക്രമണമെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട ശേഷവും അക്രമികള്‍ മൃതദേഹത്തില്‍ മര്‍ദ്ദനം തുടര്‍ന്ന്. സംഭവുമായി ബന്ധപ്പെട്ട് 59 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാല താത്കാലികമായി അടച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button