KeralaNews

സഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ: ജഡായുപാറ ചിറക് വിരിക്കുന്നു

ചടയമംഗലം: സഞ്ചാരികളെ ആകർഷിക്കാൻ വമ്പൻ പദ്ധതികളുമായി ജഡായു പാറ ചിറക് വിരിയ്ക്കുന്നു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഗ്രാമമാണ് ചടയമംഗലം. ഇവിടെ എംസി റോഡില്‍ ചടയമംഗലത്തിന് സമീപം സമുദ്രനിരപ്പില്‍ നിന്നും ഏകദേശം മൂവായിരം അടി ഉയരത്തിലാണ് ജഡായുപാറ സ്ഥിതിചെയ്യുന്നത്. ഇരുന്നൂറ് ഏക്കറിലേറെ ഭൂമിയിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്.

വിദേശസഞ്ചാരികളെയടക്കം ആകര്‍ഷിക്കുംവിധം വമ്പന്‍ പദ്ധതികളാണ് ശില്‍പിയും ചലച്ചിത്രസംവിധായകനുമായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തില്‍ ഇവിടെ നടക്കുന്നത്. സഞ്ചാരികള്‍ക്ക് എം സി റോഡില്‍ നിന്നും പാറമുകളില്‍ എത്തുന്നതിനുള്ള റോപ്പ് വേ, ഹെലിടാക്‌സി, അഡ്വഞ്ചര്‍ ടൂറിസം, മുഖ്യപാറയുടെ സമീപത്തുള്ള അടുക്കള പാറയില്‍ ആയുര്‍വേദ റിസോര്‍ട്ട്, പാറയോട് ചേര്‍ന്ന ഭൂമിയില്‍ ഔഷധ സസ്യതോട്ടം, ശില്‍പത്തിനുള്ളില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തീയേറ്റര്‍ എന്നിവയാണ് ഇവിടെ ഒരുങ്ങുന്നത്. പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ജലം, മഴവെള്ള സംഭരണിയിലൂടെ സൂക്ഷിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്.

ഐതിഹ്യത്തിലെ പുഷ്പകവിമാനത്തിന്റെ ഓര്‍മ്മപ്പെടുത്തലുള്ള ഹെലിടാക്‌സിയും രാമായണത്തിലെ അശോകവനത്തിന്റെ ഓര്‍മ്മയ്ക്കായി അതെ പേരിലുള്ള ഔഷധത്തോട്ടവും വിദേശികളോടൊപ്പം സ്വദേശികളെയും ആകർഷിക്കും എന്ന് തന്നെ വേണം കരുതാൻ.

shortlink

Related Articles

Post Your Comments


Back to top button