Latest NewsKeralaNewsIndia

രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സുവർണ്ണ താഴികക്കുടം സ്ഥാപിച്ച സമയം വട്ടമിട്ട് പറന്ന് ശ്രീകൃഷ്ണപ്പരുന്തുകൾ ; വീഡിയോ

ചടയമംഗലം : ജടായുപ്പാറയുടെ ഉത്തംഗ ശൃംഗത്തിൽ പണിതുയർത്തിയ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സുവർണ്ണ താഴികക്കുടം സ്ഥാപിച്ചപ്പോൾ കൃഷ്ണപ്പരുന്തുകൾ വട്ടമിട്ടു പറന്നത് കൗതുക കാഴ്ചയായി.

Read Also : ചടയമംഗലം ജടായുപ്പാറയിലെ വിഗ്രഹ പ്രതിഷ്ഠ കർമ്മങ്ങൾക്ക് തുടക്കമായി

ഞവരയും നവ ധാന്യങ്ങളും നിറച്ച സ്വർണ്ണ താഴികക്കുടത്തിന്റെ അടിത്തട്ട് കുംഭകോണത്തു നിന്നെത്തിയ സ്തപതിമാർ സ്ഥാപിച്ചപ്പോൾ പരിസരത്തു തടിച്ചു കൂടിയ രാമഭക്തർ ജയ് ശ്രീ റാം വിളിച്ച് ആവേശഭരിതരായി. ഒട്ടും താമസിച്ചില്ല , രണ്ട് കൃഷ്ണപ്പരുന്തുകൾ എവിടെ നിന്നോ പറന്നെത്തി. ചിറകടിച്ചു വട്ടമിട്ടപ്പോൾ താഴെ ജയ രാമം മുഴങ്ങി. തുടർന്ന് താഴികക്കുടത്തിന്റെ രണ്ടാം തട്ടും തുടർന്ന് ഏറ്റവും മുകളിലത്തെ കൂമ്പും പ്രതിഷ്ഠിച്ചു.

ദേശീയ അവാർഡ് നേടിയ പ്രശസ്ത ക്ഷേത്ര വാസ്തു ശില്പിയും സ്തപതിയുമായ കുംഭകോണം സ്വാമിമല ശില്പകലാമണി ദേവസേനാപതിയുടെ മക്കളായ ഡി. രാധാകൃഷ്ണനും ഡി. സ്വാമിനാഥനും ചേർന്നാണ് താഴികക്കുടവും രാമവിഗ്രഹവും നിർമ്മിച്ചത്. ജടായു പക്ഷിയുടെ ജീവത്യാഗത്തിന്റെ ഉജ്ജ്വല സ്മരണകൾ തുടികൊട്ടുന്ന മാമലയിൽ ഇഷ്ടമൂർത്തിയായ ശ്രീരാമചന്ദ്രന്റെ സവിധത്തിൽ പക്ഷിക്കൂട്ടം ചിറകടിച്ചു പറന്ന് വിഹഗ വീക്ഷണം നടത്തിയതും വാനരന്മാർ തുള്ളിച്ചാടി നടന്നതും കൗതുകക്കാഴ്ചയായി.

https://www.facebook.com/kummanam.rajasekharan/videos/830881220975387

shortlink

Related Articles

Post Your Comments

Related Articles


Back to top button