Latest NewsNewsIndiaTechnology

ജിയോയുടെ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും

റിലയൻസ് ജിയോയുടെ ധൻ ധനാ ധൻ ഓഫറിനെ മറികടക്കാൻ എയർടെല്ലിന് പിന്നാലെ ഐഡിയയും രംഗത്തെത്തി. 297, 447 രൂപ താരിഫുകളിൽ രണ്ട് പ്ലാനുകളാണ് ഐഡിയ പുതുതായി അവതരിപ്പിച്ചത്. വ്യത്യസ്ത സേവനങ്ങളാണ് പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള രണ്ട് ഓഫറിനും കമ്പനി ഓഫർ ചെയ്യുന്നത്.

ഐഡിയ ടു ഐഡിയ കോളുകൾ, ലോക്കലും എസ്ടിഡിയും ഉൾപ്പെടെ പരിധിയില്ലാതെ സൗജന്യമായി വിളിക്കാമെന്നതാണ് 297 രൂപയുടെ പ്ലാനിൽ പ്രധാനം. പ്രതിദിനം 4ജി വേഗമുള്ള ഒരു ജിബി ഡേറ്റയും ലഭിക്കും. ഈ ഓഫർ 70 ദിവസത്തേക്കാണ്. ദിവസം 300 മിനിറ്റ് വരെ സൗജന്യ കോളുകൾ ലഭ്യമാവും. ആഴ്ചയിൽ 1200 മിനിറ്റായി വോയിസ് കോളുകൾ നിയന്ത്രിച്ചിട്ടുമുണ്ട്.

447 രൂപയുടെ പ്ലാനിൽ മറ്റ് നെറ്റ്‍വർക്കുകളിലേക്കും പരിധിയില്ലാതെ സൗജന്യനിരക്കിൽ വിളിക്കാമെന്നതാണ് ആകർഷകം. പ്രതിദിനം 4ജി വേഗമുള്ള ഒരു ജിബി ഡേറ്റ വീതം 70 ദിവസം സൗജന്യമാണ്. ആകെ 3000 മിനുറ്റാണ് ഈ പ്ലാനിൽ വോയിസ് കോളുകൾ ലഭിക്കുക. സൗജന്യപരിധി കഴിഞ്ഞാൽ മിനിറ്റിന് 30 പൈസ വീതം ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button