Latest NewsInternational

വെല്ലുവിളിച്ചാല്‍ യുഎസിനെ ചാരമാക്കുമെന്ന് കിംജോങ് ഉന്‍

സോള്‍: ഉത്തരകൊറിയ ഇനിയൊരു മിസൈല്‍ പരീക്ഷണം നടത്തിയാല്‍ അടങ്ങിയിരിക്കില്ലെന്ന് പറഞ്ഞ യുഎസിന് മറുപടിയുമായി കിം ജോങ് ഉന്‍. വെല്ലുവിളിക്കുന്നത് സൂക്ഷിച്ചുവേണമെന്നാണ് കിംജോങ് ഉന്‍ പറയുന്നത്. ഉത്തരകൊറിയയെ അടക്കി നിര്‍ത്താന്‍ യുഎസ് ചൈനയുടെ പിന്തുണ തേടുന്നുവെന്ന സൂചന ലഭിച്ചിരുന്നു.

വെല്ലുവിളിച്ചാല്‍ യുഎസിനെ ചാരമാക്കാനുള്ള കരുത്ത് ഉത്തരകൊറിയയ്്ക്കുണ്ടെന്നാണ് കിംജോങ് ഉന്‍ പറയുന്നത്. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ റഷ്യയും ചൈനയും സൈനികരെ വിന്യസിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് യുഎസിന് ഭീഷണിയുമായി ഉത്തരകൊറിയ എത്തിയത്.

വെല്ലുവിളിക്കരുതെന്നും ഏതു വെല്ലുവിളികളും നേരിടാന്‍ സൈന്യം സജ്ജമാണെന്നും കിം ജോങ് ഉന്‍ പറഞ്ഞു. യുഎസ് ആക്രമണം അഴിച്ചുവിട്ടാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നതിനാല്‍ മുന്‍കരുതലുകളും മുന്നറിയിപ്പുമായി റഷ്യയും രംഗത്തുണ്ട്.

shortlink

Related Articles

Post Your Comments


Back to top button