Latest NewsNewsIndia

പിണറായി അരിവാള്‍ക്കാരന്‍ എന്ന് തെറ്റിദ്ധരിച്ച് കെജ്‌രിവാളിനെ കണ്ട കഥ പി.സി ജോര്‍ജ്ജിന്റെ ശൈലിയില്‍ : വീഡിയോ കാണാം

അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി നടത്തിയ കൂടിക്കാഴ്ച വാര്‍ത്ത‍യായിരുന്നു. കേരള ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

സൗഹൃദ കൂടിക്കാഴ്ചയാണ് നടത്തിയതെന്നും രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിച്ചെന്നും കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്ത് ഭയത്തിന്റെ രാഷ്ട്രീയമാണ് നിലനില്‍ക്കുന്നത്. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമം കേരള മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയെ പുതിയ തുടക്കമെന്ന് വിശേഷിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ തടുക്കാന്‍ കോണ്‍ഗ്രസുമായി യോജിച്ച് പോവാന്‍ കഴിയില്ല എന്നാണ്  കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി വിജയന്‍ വ്യക്തമാക്കിയത്.

എന്നാല്‍ പിണറായി വിജയന്‍ അരിവാള്‍ക്കാരന്‍ എന്ന് തെറ്റിദ്ധരിച്ചാണ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് പി.സി ജോര്‍ജ്ജ് പറയുന്നത്. അത് പി.സി ജോര്‍ജ്ജിന്റെ രസകരമായ ശൈലിയില്‍… വീഡിയോ കാണാം..

shortlink

Related Articles

Post Your Comments

Related Articles


Back to top button