Latest NewsNewsGulf

ഈ നഗരം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായതിങ്ങനെ !!

അബുദാബി : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം അബുദാബിയെന്ന് പഠനറിപ്പോര്‍ട്ട്. നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളെ വിലയിരുത്തി ഓണ്‍ലൈന്‍ ഏജന്‍സിയായ നംബിയോ ഡോട്ട് കോം പുറത്തിറക്കിയ പട്ടികയിലാണ് അബുദാബിയെ സുരക്ഷിത നഗരമായി തിരഞ്ഞെടുത്തത്.

കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ളയിടമായി യു.എ.ഇ. മാറിയെന്നതാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പുമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. ഗതാഗത നിയമലംഘനങ്ങള്‍, മോഷണങ്ങള്‍, ചെക്ക് മടങ്ങല്‍, അടിപിടി, ലൈംഗികാതിക്രമങ്ങള്‍, വേശ്യാവൃത്തി, ലൈസന്‍സില്ലാതെ മദ്യം വാങ്ങല്‍, സൈബര്‍ ക്രൈം തുടങ്ങിയവയാണ് അബുദാബിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പട്ടികയിലുള്ളത്.

288 നഗരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനങ്ങള്‍ നടന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുന്ന നഗരമാണ് ഒന്നാമതുള്ളത്. അബുദാബി് 288-ാംസ്ഥാനത്താണ്. കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ദുബായ് നഗരത്തിന് 279-ാംസ്ഥാനമാണുള്ളത്. അബുദാബി പോലീസിന്റെ 2011-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം എമിറേറ്റില്‍ ഒരു ലക്ഷം ആളുകള്‍ക്കിടയില്‍ 119.8 കുറ്റകൃത്യങ്ങളാണ് നടന്നിരുന്നത്. 2013- ല്‍ ഇത് 110.2 എണ്ണമായി കുറഞ്ഞു. 2014, 2015 വര്‍ഷങ്ങളിലിത് യഥാക്രമം 90.6, 83.8 എന്ന തോതിലേക്ക് താഴ്ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button