Latest NewsIndia

സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകള്‍ക്കും ആധാര്‍ നമ്പര്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും ലഭിക്കാന്‍ വിദ്യാര്‍ഥികള്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ജൂണ്‍ മുപ്പതിനകമാണ് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കേണ്ടത്. യു.ജി.സി. (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍), എ.ഐ.സി.ടി.ഇ. (ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍) ഫെലോഷിപ്പുകള്‍ക്കാണ് ഇത് ബാധകമാകുക.

ഫെലോഷിപ്പുകള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാന്‍ യു.ജി.സി. ജൂലായില്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടിരുന്നു. ഒന്നിലധികം തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. ആധാര്‍ നമ്പര്‍ നല്‍കാത്തവരുടെ ഫെലോഷിപ്പുകള്‍ വൈകാനാണ് സാധ്യത.
കോളേജ് അധ്യാപകരോടും ആധാര്‍ നമ്പര്‍ നല്‍കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഗുരുജന്‍’ എന്നപേരില്‍ ദേശീയതലത്തില്‍ അധ്യാപകരുടെ വിവരങ്ങളടങ്ങിയ പോര്‍ട്ടല്‍ ആരംഭിക്കാന്‍വേണ്ടിയാണിത്. ആധാറിനൊപ്പം ജാതിയും മതവും വെളിപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button