Latest NewsNewsAutomobile

എസ്‌യുവിയുമായി സ്‌കോഡ എത്തുന്നു

പുത്തന്‍ താരങ്ങള്‍ എസ്‌യുവി വിപണിയില്‍ വന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ച്ചയായി 20 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലുള്ള എസ്‌യുവികളാണ് എത്തുന്നത്. ഇസുസുവും ജീപ്പുമെല്ലാം എസ്‌യുവികള്‍ ഇന്ത്യയില്‍ ഇറക്കിക്കഴിഞ്ഞു. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം- ടൊയോട്ടയുടെ മുന്‍തൂക്കം അവസാനിപ്പിക്കുക, എസ്‌യുവി തരംഗത്തിലെ ഒന്നാമനാവുക.

ജൂണോടെ സ്‌കോഡയുടെ കൊഡിയാക് വിപണിയിലെത്തും. മിക്ക ഷോറൂമുകളിലും കൊഡിയാക്ക് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ഫോക്‌സ് വാഗണിന്റെ വിഖ്യാതമായ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് കൊഡിയാക് അവതരിക്കുക. 7 സീറ്റർ, 5 സീറ്റര്‍ വേരിയന്റുകള്‍ വാഹനത്തിനുണ്ടാകും. 25-30 ലക്ഷത്തിനുള്ളിലാകും വില. 1.4 ടിഎസ്‌ഐ,2.0 ടിഎസ്‌ഐ എന്നീ രണ്ട് എഞ്ചിന്‍ വേരിയന്റുകളിലാണ് കൊഡിയാക് നിരത്തിലിറങ്ങുന്നത്.

210 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഈ എസ്‌യുവി ഭീമന് സാധിക്കും. ഫോര്‍ച്ച്യൂണറിന് പുറമെ ഫോര്‍ഡ് എന്‍ഡവറും മിസ്തുബുഷി പജീറോയുമാണ് കൊഡിയാക്കിന്റെ എതിരാളികള്‍. പുറമെ ഹ്യുണ്ടായ് സാന്റാഫെയും, ജീപ്പ് കോമ്പസും, ഇസുസുവിന്റെ പുത്തന്‍ എസ്‌യുവിയും കൂടിയാകുമ്പോള്‍ രംഗം കൊഴുക്കും. പോരായ്മകള്‍ പരിഹരിച്ച് റെക്സ്റ്റണുമെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button