Latest NewsNewsIndia

ഏഴ് ജഡ്ജിമാരുടെ വിദേശയാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്

കൊല്‍ക്കത്ത: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റ് ആറ് ജഡ്ജിമാര്‍ക്കും യാത്രാ നിരോധനം ഏര്‍പ്പെടുത്തണമെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അതോറിറ്റിക്ക് കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന്റെ ‘ഉത്തരവ്’. ഇവര്‍ക്കെതരായ കേസ് കഴിയും വരെ വിദേശ യാത്രക്ക് വിലക്കേര്‍പ്പെടുത്തണമെന്നാണ് ജസ്റ്റിസ് കര്‍ണന്‍ എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തന്റെ വീടിനെ കോടതിയായി പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ‘ഉത്തരവ്’ പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രില്‍ 13ന് പട്ടികജാതി, പട്ടികവര്‍ഗ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹര്‍ മറ്റ് ആറ് ജഡ്മിമാര്‍ എന്നിവര്‍ക്കെതിരെ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഏപ്രില്‍ 28ന് തന്റെ വസതിയിലെ കോടയില്‍ ഹാജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏഴ് അംഗം ഭരണഘടനാ ബെഞ്ച് ജസ്റ്റിസ് കര്‍ണനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിക്കെതിരേ നടപടിയെടുക്കാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹാജരായ ജസ്റ്റിസ് കര്‍ണന്‍ തന്റെ നിയമപരവും ഭരണനിര്‍വഹണപരവുമായ അധികാരങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button