NattuvarthaLatest NewsKeralaNews

അഗതികൾക്കു ആശ്രയമായി ഒരുപറ്റം യുവാക്കൾ

വർക്കല: “മാനവസേവ മാധവസേവ” എന്ന ഗുരുവചനം പ്രാവർത്തികമാക്കി ഒരു കൂട്ടായ്‌മ നാടിനു മാതൃകയാവുന്നു. സമൂഹത്തിലെ അഗതികൾക്ക് ഒരു നേരത്തെ ആഹാരം നൽകുക എന്ന ലക്ഷ്യത്തോടെ വർക്കല ചാലുവിളയിൽ കഴിഞ്ഞ ജനുവരി 22ന് സേവാഭാരതിയുടെ കീഴിൽ ആരംഭിച്ച “സമർപ്പയാമി” എന്ന പദ്ധതി ഇന്നേക്കു 99 ദിവസങ്ങൾ പിന്നിട്ടു. ഈ പദ്ധതിയിലൂടെ തുടർച്ചയായ പതിനഞ്ചാമത്തെ ഞായറാഴ്ചയും ഭക്ഷണവിതരണം നടത്തുവാൻ സേവാഭാരതിക്ക് സാധിച്ചു.

ഓരോ മനുഷ്യ സ്നേഹികളുടെയും പിന്തുണ തന്നെയാണ് ഈ സംരംഭം ആരംഭിച്ചു 99 ദിവസങ്ങൾ പിന്നിടാൻ സേവാഭാരതിക്ക് കഴിഞ്ഞതിന്റെ ആധാരം എന്ന് ഭാരവാഹികൾ പറയുന്നു. മാനവനെ സേവിക്കുന്നത് തന്നെയാണ് യഥാർത്ഥ ഈശ്വര സേവ എന്നതിന്റെ ഉത്തമോദാഹരണമാണ് ഈ സത്പ്രവർത്തി എന്ന് നാടും നാട്ടുകാരും ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നു.

കടപ്പാട്: സുജിൻ വർക്കല

shortlink

Related Articles

Post Your Comments

Related Articles


Back to top button