Latest NewsInternational

ആക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചതായി ഫ്രാന്‍സ്

മാലി: മാലിയില്‍ നടന്ന ആക്രമണത്തില്‍ 20 ഓളം ഭീകരരെ വധിച്ചതായി ഫ്രാന്‍സ്. മാലി-ബുര്‍ക്കിന ഫാസോ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഫൗള്‍സരെ വനത്തിലാണ് ആക്രമണം നടന്നത്. കര, വ്യോമ ആക്രമണത്തിലാണ് ഭീകരരെ വകവരുത്തിയത്.

എന്നാല്‍ കൊല്ലപ്പെട്ടത് ഏതു ഭീകര സംഘടനയിലെ അംഗങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഫ്രഞ്ച് സേന അറിയിച്ചു. അല്‍ക്വയ്ദയുടെ സഹായമുള്ള ത്വാറെഗ് തീവ്രവാദികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഭീകരസംഘടനകള്‍ക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് മാലി.

ഈ മാസം ഭീകരര്‍ മാലിയില്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button