BusinessTechnology

ആപ്പിളിനെ മുട്ട്കുത്തിച്ച് സാംസങ്

സ്മാർട്ട് ഫോൺ വിപണിയിൽ ആപ്പിളിനെ മുട്ട്കുത്തിച്ച് സാംസങ്. ലോകത്തെ അഞ്ച് മുന്‍ നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളുടെ ഐഡിസി പട്ടികയിലെ ഒന്നാം സ്ഥാനം സാംസങ് കരസ്ഥമാക്കി. 2017ലെ ആദ്യ പാദ കണക്ക് പ്രകാരം ആഗോള വ്യാപകമായി  8 കോടിയോളം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച് മാര്‍ക്കറ്റ് ഷെയറിന്റെ 23 ശതമാനമാണ് സാംസങ് സ്വന്തമാക്കിയത്. അവസാന പാദത്തിലേക്ക് കടക്കുമ്പോൾ 7.75 കോടി ഫോണുകളുടെ വിൽപ്പനയും സാംസങ് സ്വന്തമാക്കി.

പട്ടികയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആപ്പിൾ 2017ലെ ആദ്യ പാദ കണക്ക് പ്രകാരം 5 .16 കോടി സ്മാര്‍ട്ട്‌ഫോണുകൾ മാത്രമാണ് വിറ്റഴിച്ചത്. ഇത് അവസാന പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.67 കോടിയുടെ വില്പന ഇടിവാണ് കമ്പനി നേരിട്ടത്. എന്നാൽ 2016ലെ കണക്ക് പ്രകാരം ആപ്പിളിന്റെ മാര്‍ക്കറ്റ് ഷെയര്‍ ക്രമാനുഗതമായി കുറയുന്നുവെന്ന് ഐഡിസി റിപ്പോര്‍ട്ട് കാട്ടി തരുന്നു.

ഹുവായി,ഒപ്പോ, വിവോ എന്നീ കമ്പനികളാണ് ഐഡിസി പട്ടികയില്‍ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കിയ മറ്റ് മൊബൈൽ കമ്പനികൾ. 2017ലെ ആദ്യ പാദത്തില്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി 3.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഡിസിയുടെ മുന്‍ പ്രവചനമെങ്കിലും 4.3 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത് കൂടാതെ ലോകവ്യാപകമായി 34.74 കോടി സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിഞ്ഞുവെന്നും ഐഡിസി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button