Latest NewsNewsLife StyleHealth & Fitness

ചർമ്മ സംരക്ഷണത്തിന് കറിവേപ്പില

ചർമ്മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമമാണ്. കറിവേപ്പില ചവച്ചരയ്ക്കുന്നതു പ്രകൃതിദത്ത മൗത് വാഷിന്റെ ഗുണം ചെയ്യും. അതുപോലെ പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിച്ചാൽ ഉപ്പൂറ്റി വിണ്ടുകീറുന്നതും മാറിക്കിട്ടും. കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.

കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു ശേഷം കുളിക്കണം. പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും. തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുന്നത് ഉത്തമം.

കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം ‘എ’ ഏറ്റവുമധികം ഉൾക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമായിരിക്കുന്നതും ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം ‘എ’ കൂടുതൽ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.

ചർമരോഗങ്ങൾ അകലാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി. അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാൻ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതി. അരുചി മാറിക്കിട്ടാൻ കറിവേപ്പിലയരച്ച് മോരിൽ കലക്കി സേവിക്കുന്നത് ഫലപ്രദമാണ്. കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കൊളസ്‌ട്രോൾ വർധന മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക് ശമനം കിട്ടും.

പുഴുക്കടി അകലാൻ കറിവേപ്പിലയും, മഞ്ഞളും ചേർത്തരച്ചിട്ടാൽ മതി. ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക. കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട് വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും. ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button