Latest NewsNews Story

മുട്ട് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ എക്സ്റേയിൽ കണ്ടത്

ജയ്പൂര്‍ : മുട്ട് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ എക്സ്റേയിൽ കണ്ടത് സൂചികള്‍.  ആശുപത്രിയിലെത്തിയ ബദ്രിലാല്‍ മീണ എന്ന 56 കാരന്റെ എക്സ്റേയിലെ സൂചികള്‍ കണ്ടാണ്‌   ഡോക്ടര്‍മാര്‍ ഞെട്ടിയത്  തുടര്‍ന്ന്‍ ഇയാളെ വിശദമായ പരിശോധനയ്ക്ക് വിദേയമാക്കിയപ്പോള്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും സൂചികള്‍ തറച്ചു നില്‍ക്കുന്നതായി കണ്ടെത്തി.

75 സൂചികളില്‍ 40 എണ്ണം തൊണ്ടയില്‍ നിന്നും 25 എണ്ണം വലതു കാലിലും ഇരു കൈകളില്‍ രണ്ട് എണ്ണം വീതവുമാണ് കണ്ടെത്തിയത്. ഈ സൂചികള്‍ ബോധപൂര്‍വ്വം ആരോ കുത്തിവച്ചതാകാമെന്ന്‍ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇത്രയധികം സൂചികള്‍ ശരീരത്തില്‍ എങ്ങനെ വന്നതെന്ന് രോഗിക്കോ കുടുംബത്തിനോ അറിയില്ല.

റെയില്‍വേ ജോലിക്കാരനായ ബദ്രിലാല്‍ ഇപ്പോള്‍ മുംബൈയിലെ റെയില്‍വേ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ശസ്ത്രക്രിയകള്‍ നടത്തി പിന്നുകള്‍ പുറത്തെടുക്കാന്‍ ഒരു ആശുപത്രികളും തയാറാകുന്നില്ല എന്ന് ബദ്രിയുടെ കുടുംബം ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button