KeralaLatest News

മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോയ മാതാവിന് ദാരുണാന്ത്യം

കോട്ടയം : മകനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് പോയ മാതാവിന് ദാരുണാന്ത്യം. ഒടയനാട് എസ്.എന്‍.ഡി.പി യു.പി സ്കൂള്‍ ഹെഡ് മിസ്ട്രസും, മുണ്ടക്കയം ആഞ്ഞിലി മൂട്ടില്‍ സതീഷ് ബാബുവിന്റെ ഭാര്യയുമായ കെ.പി. ലൈല (54) ആണ് വാഹനാപകടത്തിൽ മരിച്ചത്.

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. എയര്‍പോര്‍ട്ടിലേയ്ക്ക് പോകുകയായിരുന്ന ഇവരുടെ കാറില്‍ എതിര്‍ ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ലൈലയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് സതീഷ് ബാബുവാണ് കാര്‍ ഓടിച്ചിരുന്നത്. കൈയ്യും കാലിനും പരിക്കേറ്റു ഇദ്ദേഹം അങ്കമാലിയിലെ സ്വാകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button