Latest NewsIndiaBusiness

ഫെഡറല്‍ ബാങ്കില്‍ പണം നിക്ഷേപിച്ച യൂസഫലിക്ക് അടിച്ചത് വമ്പന്‍ ലോട്ടറി

മുംബൈ: ഫെഡറല്‍ ബാങ്കിന്റെ ഓഹരി വാങ്ങിയ വ്യവസായി യൂസഫലിക്ക് ലഭിച്ചത് ലോട്ടറി. 2013ലാണ് യൂസഫലിയും രാകേഷ് ജുന്‍ജുനവാലയും ചേര്‍ന്ന് നിക്ഷേപം നടത്തിയത്. 40 രൂപ വെച്ച് ബാങ്കിന്റെ മൂന്ന് ശതമാനം ഓഹരികളാണ് വാങ്ങിയത്.

ഇത് 2017 ആയപ്പോഴേക്കും നിക്ഷേപം ഇരട്ടിച്ചു. മൂന്ന് മടങ്ങാണ് വര്‍ധനവ്. അതായത് ഏകദേശം 180 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ബിഎസ്ഇ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യൂസഫലിക്ക് ഫെഡറല്‍ ബാങ്കില്‍ 3.71 ഓഹരികളാണുള്ളത്. ജുന്‍ജുന്‍വാലയ്ക്ക് ബാങ്കിന്റെ 2.32 ഓഹരികളുമാണുള്ളത്.

3,88,21060 ഓഹരികള്‍ സ്വന്തമാക്കിയ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 2.32 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായത്. ഇന്ത്യന്‍ ബിസിനസുകാരനായ യൂസഫലി തൃശൂരിലെ നാട്ടിക സ്വദേശിയാണ്. കേരളത്തിലെ കോടീശ്വരന്മാരില്‍ ഒരാളായ യൂസഫലി ലുലു ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button