Latest NewsInternational

യുഎസ് പോര്‍ വിമാനങ്ങള്‍ ഉത്തരകൊറിയന്‍ മുനമ്പിലെത്തി: എന്തും സംഭവിക്കാം

സോള്‍: ഉത്തരകൊറിയയെ ലക്ഷ്യമിട്ട് അമേരിക്ക തൊടുത്തുവിട്ട പോര്‍ വിമാനങ്ങള്‍ ഉത്തരകൊറിയയ്ക്ക് സമീപമെത്തി. ഉത്തരകൊറിയ ഇനി വെല്ലുവിളിച്ചാല്‍ എല്ലാം നിമിഷങ്ങള്‍ക്കകം തീരും. അമേരിക്കയുടെ കൂറ്റന്‍ ആണവ പോര്‍ വിമാനങ്ങളാണ് ഉത്തരകൊറിയയുടെ അടുത്തെത്തിയിരിക്കുന്നത്.

ഏറ്റവും വലിയ ആണവ വിമാനങ്ങളായ ബി 1 , ബി എന്നിവയാണ് ഉത്തര കൊറിയന്‍ മുനമ്പില്‍ എത്തിയത്. ഉത്തരകൊറിയയെ ആക്രമിക്കാന്‍ സര്‍വ്വ സജ്ജമായെത്തിയ വിമാനങ്ങള്‍, രണ്ടാംലോക മഹായുദ്ധ കാലത്ത് ജപ്പാനില്‍ അണു ബോംബ് വര്‍ഷിക്കാന്‍ ഉപയോഗിച്ച വിമാനങ്ങളുടെ 100 ഇരട്ടി ശേഷി ഉള്ളതാണ് എന്നാണ് വിലയിരുത്തുന്നത്.

എന്തെങ്കിലും പ്രകോപനം ഇനി ഉത്തരകൊറിയയുടെ ഭാഗത്തുനിന്നുണ്ടായാല്‍ പിന്നെ ആക്രമണം മാത്രമായിരിക്കും നടപടി എന്നാണ് സൂചന. വെല്ലുവിളിച്ചാല്‍ ഇനിയൊരു യുദ്ധം നടക്കുമെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു. ഉത്തരകൊറിയയുടെ ആജന്മ ശത്രുവും അയല്‍ രാജ്യവുമായ ദക്ഷിണ കൊറിയയിലാണ് പോര്‍ വിമാനങ്ങള്‍ താവളമടിക്കുന്നത്.

ഉത്തരകൊറിയ ഈ വിമാനങ്ങള്‍ അഭ്യാസങ്ങള്‍ കാട്ടി ഭയപ്പെടുത്തുകയാണെന്നാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ അമേരിക്കക്ക് സഹായമായി തങ്ങളുടെ കൈവശമുള്ള ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ വിട്ടുകൊടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button