Latest NewsNewsGulf

യാത്രക്കരിയ്ക്ക് പ്രസവവേദന; വിമാനം അടിയന്തിരമായി നിലത്തിറക്കി

കൊല്‍ക്കത്ത• യാത്രക്കരിയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മനിലയില്‍ നിന്ന് കുവൈത്തിലേക്ക് വരികയായിരുന്ന സെബു പസിഫിക് വിമാനം കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി.

5J 019 വിമാനമാണ് കൊല്‍ക്കത്തയിലേക്ക് വഴിതിരിച്ചുവിട്ടത്. വിമാനം പറന്നുയര്‍ന്ന് ഏറെനേരം പിന്നിട്ടപ്പോഴാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെടുന്നതായി മാതാവ് അറിയിച്ചത്. തുടര്‍ന്ന് വിമാനജീവനക്കാരും യാത്രക്കാരായ മൂന്ന് നഴ്സുമാരും ചേര്‍ന്ന് വൈദ്യസഹായം നല്‍കി. ഇതിനിടെ പൈലറ്റ്‌ അടുത്ത വിമാനത്താവളവുമായി ബന്ധപ്പെട്ട് അടിയന്തിര ലാന്‍ഡിംഗിന് അനുമതി തേടുകയായിരുന്നു. വൈകുന്നേരം മൂന്ന് മണിയോടെ നേതാജി സുഭാഷ്‌ചന്ദ്രബോസ് വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി.

തുടര്‍ന്ന് യാത്രക്കാരിയെ കൊല്‍ക്കത്ത നഗരത്തിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. വിമാനക്കമ്പനി ഇന്ത്യയിലെ ഫിലിപൈന്‍സ് എംബസിയുമായി ബന്ധപ്പെട്ട് യാത്രക്കാരിയ്ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button