Latest NewsIndia

13 രൂപക്ക് ഒരാള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായി ഒരു മുഖ്യമന്ത്രി

ലക്‌നൗ : പാവങ്ങള്‍ക്ക് ഒരു നേരത്തെ അന്നവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 13 രൂപക്ക് ഒരാള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനുള്ള പദ്ധതിയുമായാണ് മുഖ്യമന്ത്രി എത്തുന്നത്. ഭോജനാലയങ്ങളാണ് തുടങ്ങാന്‍ പോകുന്നത്. അന്നപൂര്‍ണ ഭോജനാലയം എന്നാണ് ഈ കടകളുടെ പേര്. അന്നപൂര്‍ണ ഭോജനാലയത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള അളവ് ഭക്ഷണവും ലഭിക്കും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും.

അഞ്ച് രൂപയ്ക്ക് അത്താഴവും ഉച്ചഭക്ഷണവും കഴിക്കാം. പ്രഭാത ഭക്ഷണമാണെങ്കില്‍ മൂന്നു രൂപ നല്‍കിയാല്‍ മതി. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഉത്തപ്രദേശില്‍ ആരും ഭക്ഷണം കിട്ടാതെ കഴിയരുതെന്നാണ് യോഗിയുടെ നിര്‍ദേശം. സബ്‌സിഡി നിരക്കില്‍ ഭക്ഷണം കിട്ടുന്ന 200 കടകളാണ് തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button