KeralaLatest NewsNews

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെഎം മാണിയെന്ന്‍ പി.സി ജോര്‍ജ്

ദുബായ് : കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊള്ളക്കാരനാണ് കെഎം മാണിയെന്നും കേരള കോണ്‍ഗ്രസ് എം പിരിച്ചുവിടുകയാണ് മാണിക്ക് നല്ലതെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ. കുറ്റപ്പെടുത്തി. പി.സി ജോര്‍ജ്.
 
മാണിയുടെ സ്വത്ത് എത്രയെന്ന് ആര്‍ക്കുമറിയില്ല. ബജറ്റ് വിറ്റുണ്ടാക്കിയ ഇരുപതിനായിരം കോടി രൂപയുടെ സ്വത്ത് മാണിക്കുണ്ടെന്ന് തനിക്കറിയാമെന്നും പി.സി ജോര്‍ജ് ദുബായില്‍ പറഞ്ഞു. രാഷ്ട്രീയനേതാവ് എന്നനിലയില്‍ മാണി ഇതിലധികം ഇനി നാറാനില്ല. കൂടെയുള്ളവരെപ്പോലും വിശ്വാസത്തിലെടുക്കാനാവാതെ അച്ഛനും മകനുംചേര്‍ന്നാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നീക്കംനടത്തിയത്.
 
സി.പി.എം. നേതാവ് വാസവനോടൊപ്പമായിരുന്നു ഈസമയം മാണി. രാഷ്ട്രീയത്തിനുതന്നെ അപമാനമാണ് ഈ കള്ളക്കളി. കൂടെയുള്ളവര്‍പോലും തള്ളിപ്പറയുന്ന ഈ നീക്കത്തെത്തുടര്‍ന്ന് ആകെ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ മാണിയെന്നും പി.സി. ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button