NattuvarthaLatest NewsNews

ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് : നാട്ടുകാരുടെപ്രതിഷേധം ഇരമ്പുന്നു

തൃത്താല : ജനങ്ങളുടെ എതിർപ്പ് മറികടന്ന് കോടതി വിധിയുടെ പേര് പറഞ്ഞ് ഞാങ്ങാട്ടിരി കരിമ്പനക്കടവിൽ ബീവറേജ് ഔട്ട് ലെറ്റ് വീണ്ടും തുറന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം അണപൊട്ടി. നിളാതീരത്ത് പട്ടാമ്പി – പൊന്നാനി റോഡിൽ കരിമ്പനക്കടവ് പ്രദേശത്ത് ജനവാസ മേഖലയിലാണ് മദ്യവില്പനകേന്ദ്രം തുറന്നത്.

കൊപ്പം കരിങ്ങനാട് കുണ്ടിൽ പ്രവർത്തിച്ചിരുന്ന ഔട്ട് ലെറ്റ് കോടതി ഉത്തരവിനെ തുടർന്ന് അടച്ചു പൂട്ടുകയും ഏപ്രിൽ 2 ന് തൃത്താല പഞ്ചായത്തിന്റെ അനുമതി ഇല്ലാതെ കരിമ്പനക്കടവിൽ തുറക്കുകയും ചെയ്തു. അന്നു തന്നെ നാട്ടുകാർ സംഘടിക്കുകയും പ്രതിഷേധം നേരിടാൻ പോലീസ് നടപടി ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ പിറ്റേന്ന് സ്റ്റോപ് മെമ്മൊ നൽകി അടപ്പിക്കുകയായിരുന്നു. എന്നാൽ ഒരു മാസത്തിനിടയിൽ കോടതി ഉത്തരവ് സമ്പാദിച്ച് വീണ്ടും അതേ സ്ഥലത്ത് മദ്യവില്പന തുടങ്ങിയത് കടുത്ത വെല്ലുവിളിയാണെന്ന് നാട്ടുകാർ പറയുന്നു.

പുഴ കടവിൽ പോകുന്ന സ്ത്രീകളും കുട്ടികളും മദ്യപന്മാരുടെ ശല്യമുണ്ടാവുമെന്ന ഭീതിയിലാണ്. മദ്യശാല അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സ്തീകൾ ഉൾപ്പെടെ നൂറു കണക്കിന് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. നിരാഹാരമുൾപ്പെടെയുള്ള തുടർസമരം നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു.പ്രതിഷേധ പ്രകടനം ഞാങ്ങാട്ടിരിയിലെ വിവിധ കോളനികളിൽ ബോധവൽക്കരണം നടത്തിയ ശേഷം കരിമ്പനക്കടവിൽ സമാപിച്ചു.

മദ്യ വിരുദ്ധ സമിതി പ്രവർത്തകരായ ഹുസൈൻ തട്ടത്താഴത്ത് , വിനോദ് തൃത്താല. ഇ പി അലി ഓങ്ങലൂർ, വേലായുധൻ പട്ടാമ്പി , ഇ. റാണി , കെ പി രാജേഷ്‌, കെ.വി. മുഹമ്മദ്‌, കെ.വി. ഹിളർ , എം.പി. സൽമാൻ, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.ബഹുജനങ്ങളെ അണിനിരത്തി വിജയം വരെ സമരം ചെയ്യുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button