KeralaLatest NewsNews

ബിവറേജസ് ഔട്ട്‌ലെറ്റില്‍ കയറി കുപ്പി മോഷ്ടിച്ചു: കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍

കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ മോഷണം നടന്നതായി ജീവനക്കാര്‍ പറയുന്നു.

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം പതിവാക്കിയ കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍. കരമന സ്വദേശി വിജുവിനെയാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏൽപ്പിച്ചത്.

Read Also: സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്

പവര്‍ഹൗസ് റോഡിലെ പ്രീമിയം ഔട്ട്‌ലെറ്റിൽ എത്താറുള്ള കള്ളന്‍ കുപ്പിയെടുത്ത് മടിയില്‍ ഒളിപ്പിച്ച ശേഷം കടന്നുകളയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം ഔട്ട്‌ലെറ്റില്‍ എത്തിയ വിജു കടയില്‍ കയറി ഒരു കുപ്പി മോഷ്ടിച്ച് പോകുന്നതിനിടെ ജീവനക്കാര്‍ പിടികൂടുകയായിരുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് തവണയെങ്കിലും ഇത്തരത്തില്‍ മോഷണം നടന്നതായി ജീവനക്കാര്‍ പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കള്ളനെ തിരിച്ചറിഞ്ഞതോടെയാണ് ജീവനക്കാര്‍ ഇയാളെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button