KeralaLatest NewsNews

സമുദായ വോട്ടുകള്‍ തേടാനായി ജോ ജോസഫ് എന്‍.എസ്.എസ് ആസ്ഥാനത്ത്

യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും സ്ഥാനാര്‍ത്ഥികള്‍ മുന്‍പ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

കോട്ടയം: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ.ജോസഫ് സമുദായ വോട്ടുകള്‍ തേടാനായി കൂടിക്കാഴ്ച്ച നടത്തുന്നു. ഇതിനായി പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് ജോ ജോസഫ് എത്തിയതായി നേതൃത്വം വ്യക്തമാക്കി. യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും സ്ഥാനാര്‍ത്ഥികള്‍ മുന്‍പ് എന്‍.എസ്.എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമുദായ വോട്ടുകള്‍ തേടാനായി ജോ.ജോസഫും എന്‍.എസ്.എസ് ആസ്ഥാനത്തെത്തുന്നത്.

Read Also: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ട്, പിണറായി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

അതേസമയം, സുകുമാരന്‍ നായര്‍ തനിക്ക് പിതൃതുല്യനാണെന്നായിരുന്നു സുകുമാരന്‍ നായരെ കണ്ടതിന് ശേഷം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പ്രസ്താവിച്ചിരുന്നത്. പെരുന്നയിലെത്തിയത് അനുഗ്രഹം വാങ്ങാനാണെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുമായി പി.ടി തോമസിന് ആത്മബന്ധമാണുണ്ടായിരുന്നതെന്നും ഉമ തോമസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button