NewsIndia

ആം ആദ്മി പാര്‍ട്ടിക്ക് വീണ്ടും തലവേദന സൃഷ്ടിച്ച് മുന്‍ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു

ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിയെ പ്രതിസന്ധിയിലാഴ്ത്തി പഞ്ചാബ് മുന്‍ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു. എഎപി പഞ്ചാബ് കണ്‍വീനറായിരുന്ന ഗുര്‍പ്രീത് ഘുഗ്ഗിയാണ് പാർട്ടി വിട്ടത്. തിങ്കളാഴ്ച ഗുര്‍പ്രീതിനെ കൺവീനർ സ്ഥാനത്തു നിന്നും മാറ്റി പകരം ഭഗ്വത് മാനെ നിയമിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഗുര്‍പ്രീതിന്റെ രാജിയെന്നാണ് വിവരം.

കണ്‍വീനര്‍ സ്ഥാനത്തിനിരിക്കുന്നയാള്‍ മദ്യപാനം ഉപേക്ഷിക്കണമെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഒരാളുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കാവില്ലെന്ന് ഗുർമീത് പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി. പഞ്ചാബ് നേതാക്കള്‍ക്കെതിരെ കപില്‍ മിശ്ര ഉയര്‍ത്തിയ ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡൽഹി നേതൃത്വം അത് അവഗണിക്കുകയാണുണ്ടായത്. ചില നല്ല നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചപ്പോൾ അത് തടഞ്ഞവരാണ് ഇപ്പോഴത്തെ മന്ത്രിമാരെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button