KeralaLatest NewsNews

സുപ്രീംകോടതി വിധി : മദ്യവില്‍പ്പനയില്‍ വന്‍ കുറവ്

തിരുവനന്തപുരം: സുപ്രീംകോടതി വിധിയ്ക്ക് ശേഷം മദ്യവില്‍പ്പനയില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്‌. ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യശാലകളും മാറ്റി സ്ഥാപിക്കണമെന്നുള്ള സുപ്രീം കോടതി വിധി നിലവില്‍വന്നശേഷമാണ് കുറവ് വന്നതായി റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.
 
ബിവറേജസ് കോര്‍പ്പറേഷന്‍ ( ബെവ്കോ ) പുറത്തുവിട്ട കണക്കുകളിലാണ് മദ്യവില്‍പ്പനയില്‍ കുറവ് സൂചിപ്പിക്കുന്നത്. ഏപ്രില്‍ മാസം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 106 കോടിയുടെ വില്‍പ്പന കുറഞ്ഞു. വിദേശമദ്യ വില്‍പ്പനയില്‍ 8 ശതമാനം ഇടിവുണ്ടായപ്പോള്‍ ബിയര്‍ വില്‍പനയില്‍ 50 ശതമാനം കുറവുണ്ടായി. ഉത്തരവ് വന്നശേഷം പൂട്ടിയതില്‍ അധികവും ബിയര്‍ വൈന്‍ പാര്‍ലറുകളായിരുന്നു.
 
ഇതുമൂലം സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. ഏപ്രില്‍ മാസം മാത്രം നികുതിയില്‍ 10 ശതമാനം കുറവുണ്ടായെന്ന് ബെവ്കോ അറിയിച്ചു. ഈ രിതിയില്‍ പോയാല്‍ ഭാവിയില്‍ 5,000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നും ബെവ്കോ സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര നടപടി വേണമെന്നും ബെവ്കോ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button