Latest NewsTechnology

ഇനി അഞ്ച് മിനിട്ടുകള്‍ കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം

ഇനി അഞ്ച് മിനിട്ടുകള്‍ കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം. 2018ല്‍ പുതിയ ടെക്‌നോളജി പുറത്തിറക്കുമെന്ന് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്റ്റോര്‍ ഡോട്ട് അറിയിച്ചു. 2015ലാണ് ഈ കമ്പനി ലാസ് വാഗാസില്‍ നടന്ന സിഇഎസ് ടെക് ഷോയില്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഫ്‌ലാഷ് ബാറ്ററി പ്രദര്‍ശിപ്പിച്ചിരുന്നു. 5 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് കാര്‍ ബാറ്ററിയും സ്റ്റോര്‍ ഡോട്ടിന്റെ പ്രോജക്ടിലുണ്ട്. ഈ ആഴ്ച ബെര്‍ലിനില്‍ നടന്ന ടെക്‌ഷോയില്‍ അത്തരം കാറുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റോര്‍ഡോട്ടിനെ കൂടാതെ നിരവധി നിര്‍മ്മാതാക്കള്‍ പെട്ടെന്ന് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ബാറ്ററികള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

3 വര്‍ഷമായിരിക്കും ബാറ്ററിയുടെ ആയുസ്. ഈ കാലയളവിനുള്ളില്‍ 1,500 തവണ ബാറ്ററി ചാര്‍ജ് ചെയ്തുപയോഗിക്കാം. ഇത്തരം ബാറ്ററികളുടെ നിര്‍മാണം 2018ല്‍ സാധ്യമാകുമെന്ന് സ്റ്റോര്‍ഡോട്ട് ചീഫ് എക്‌സിക്യുട്ടീവ് ഡോറന്‍ മിര്‍സ്‌ഡോര്‍ഫ് അറിയിച്ചു. ഇതിനായി പ്രമുഖ നിര്‍മ്മാണ കമ്പനിയുമായി സ്റ്റോര്‍ഡോട്ട് കരാര്‍ ഒപ്പിട്ടുണ്ട്. എന്നാല്‍ ഏത് കമ്പനിയാണെന്നത് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്ന് മിര്‍സ്‌ഡോര്‍ഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button