Latest NewsIndia

ലഷ്‌കര്‍ ഒളിത്താവളം കണ്ടെത്തി: നിരവധി ഭീകരര്‍ പിടിയില്‍

ശ്രീനഗര്‍: കശ്മീരിലെ ദോഡയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. സുരക്ഷാസൈന്യത്തിന്റെ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം ഭീകരരെ അറസ്്റ്റ് ചെയ്തിട്ടുണ്ട്. ഭീകരരുടെ ആയുധശേഖരവും സൈന്യം പിടികൂടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അബ്ദുള്ള എന്നയാളെ സൈന്യം പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് രഹസ്യവിവരങ്ങള്‍ അറിഞ്ഞത്. എകെ 47 തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

യുവാക്കളെ സംഘടനയില്‍ ചേര്‍ത്തുവന്ന ഭീകരരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. നൂറിലേറെ ഭീകരര്‍ കശ്മീര്‍ താഴ്‌വരയില്‍ ഇപ്പോഴും സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button