Latest NewsIndiaNews

മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : മുസ്‌ലിം വിവാഹമോചനത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എല്ലാത്തരം തലാക്കുകളും ഭരണാഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍ മുത്തലാഖ് അവസാനിപ്പിച്ചാലാണ് പുതിയനിയമമെന്നും വ്യക്തമാക്കി.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചാൽ മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുൾ റോഹ്ത്തഗി അറിയിച്ചു.

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട രാജ്യാന്തര ഉടമ്പടികളുമായി ഒത്തുപോകുന്നതല്ല മുത്തലാഖെന്നും മുസ്‍ലിം വ്യക്തിനിയമം ഭരണഘടനയുടെ കീഴില്‍ വരുമോയെന്ന് പരിശോധിക്കണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

മുസ്‍ലിം സ്ത്രീകളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നു. തലാക്ക് എന്നു പറയുന്നത് തന്നെ സ്ത്രീകളുടെ സമത്വം ഇല്ലാതാക്കുന്നതാണെന്നും കേന്ദ്രം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button