Latest NewsInternational

2,300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്

2,300 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത് മുപ്പതോളം മമ്മികള്‍. ഈജിപ്തിലെ പശ്ചിമ മരുഭൂമിയോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമമായ ടുണ അള്‍ ഗാബേലിനെ പുതിയ കണ്ടെത്തല്‍ പുരാവസ്തു ഗവേഷകരുടെ പ്രധാന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ഈജിപ്തിലെ പുരാവസ്തു ഗവേഷക സംഘം ഇവിടെ നിന്ന് 2,300 വര്‍ഷം പഴക്കമുള്ള മുപ്പതോളം മമ്മികളടങ്ങിയ ശവക്കല്ലറയാണ് കണ്ടെത്തിയിരിക്കുന്നത്. കെയ്റോയില്‍ നിന്നും 135 മൈല്‍ അകലെയാണ് ഈ ഗ്രാമം.

പുരോഹിതന്മാരോ സമൂഹത്തില്‍ ബഹുമാനം അര്‍ഹിക്കുന്നവരോ ആണ് ഈ മമ്മികളില്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് സൂക്ഷിച്ചിരിക്കുന്ന രീതി വിശകലനം ചെയ്തതില്‍ നിന്നുള്ള നിഗമനം. ടുണ അല്‍ ഗബാലില്‍ നിന്നും ആദ്യമായാണ് മനുഷ്യമമ്മികള്‍ കണ്ടെത്തുന്നത്. ഈ മമ്മികള്‍ സൂക്ഷിച്ചിരുന്നത് നൈല്‍ നദീ തീരത്തെ നഗരമായ മിന്യയിലാണ്. പ്രദേശത്തു നിന്നും ആദ്യമായാണ് മമ്മികള്‍ ലഭിക്കുന്നതെന്ന് പുരാവസ്തു വകുപ്പ് മന്ത്രാലയം അറിയിച്ചു. ചിത്രപണികള്‍ ചെയ്ത മൂടികളില്‍ അടച്ച ആറ് മമ്മികളും കളിമണ്ണില്‍ തീര്‍ത്ത രണ്ട് ശവപ്പെട്ടികളും പൗരാണിക പ്രാദേശിക ഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള രണ്ട് ലിഖിതങ്ങളും പുരാവസ്തുഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

തറനിരപ്പില്‍ നിന്നും ആറ് മീറ്റര്‍ അടിയില്‍ നിന്നാണ് മമ്മികള്‍ കണ്ടെത്തിയിട്ടുള്ളത്. പൗരാണിക ഈജിപ്ഷ്യന്‍ കാലത്തെയും ഗ്രോക്കോ റോമന്‍ കാലഘട്ടത്തിലേയും മമ്മികളാണ് കണ്ടെത്തിയിട്ടുള്ളതെന്ന് പുരാവസ്തു വകുപ്പ് മന്ത്രി ഖലീല്‍ അല്‍ അനാനി പറഞ്ഞു. നൂറുകണക്കിന് ഇബിസ് കൊക്കുകളുടെ മമ്മികളും പ്രദേശത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. ഈജിപ്തുകാരുടെ വിശ്വാസപ്രകാരം അറിവിന്റെ ദേവനായ തോത്തിന് ഇബിസ് കൊക്കിന്റെ തലയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button