Latest NewsNewsIndia

ഇന്ത്യന്‍ സേനയ്ക്ക് പുതിയ പീരങ്കി

ന്യൂഡല്‍ഹി: രണ്ട് പുതിയ പീരങ്കികള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാവാന്‍ എത്തുന്നു. വിവാദമായ ബോഫേഴ്‌സ് ആയുധ ഇടപാടിന് ശേഷം ആദ്യമായിട്ടാണ് ഇന്ത്യന്‍ സേനയ്ക്ക് പുതിയ പീരങ്കി ലഭിക്കുന്നത്. അമേരിക്കയില്‍ നിന്നാണ് പുതിയ പീരങ്കികൾ എത്തുന്നത്. രണ്ട് 145 എം 777 പീരങ്കികള്‍ ഈ ആഴ്ച അവസാനത്തോടെ തന്നെ സേനയുടെ ഭാഗമാവുമെന്ന് അധികൃതര്‍ അറിയിച്ചു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പുറത്ത് നിന്നും ഇന്ത്യ പീരങ്കികള്‍ വാങ്ങുന്നത്.

കഴിഞ്ഞ നവംബര്‍ അവസാനമാണ് ഇന്ത്യ അമേരിക്കയുമായി പുതിയ പീരങ്കികള്‍ക്കായുള്ള കാരാറില്‍ ഒപ്പുവെച്ചത്. വിദേശ ആയുധ വ്യാപാര കരാര്‍ പ്രകാരമാണ് ഇത്. കേന്ദ്രപ്രതിരോധ മന്ത്രാലയം നവംബര്‍ 17 ന് കരാറിന് അംഗീകരാവും നല്‍കിയിരുന്നു. നൂതന സാങ്കേതിക വിദ്യയോട് കൂടിയ പുതിയ പീരങ്കികള്‍ സേനയുടെ ഭാഗമാവുന്നത് ഇന്ത്യന്‍ സൈനിക ശക്തിക്ക് കൂടുതല്‍ കരുത്ത് പകരും. മുപ്പത് കിലോമീറ്റര്‍ ദൂരത്തോളം വെടിയുതിര്‍ക്കാന്‍ കഴിവുള്ളതാണ് പുതിയ 145എം777 പീരങ്കികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button