NattuvarthaLatest News

പരീക്ഷാ ഫലം ഭയന്ന് നാടുവിട്ടു, തിരിച്ചെത്തിയപ്പോൾ വിജയിച്ചിരിക്കുന്നു

രഞ്ജിനി ജഗന്നാഥൻ
 
പത്തനംതിട്ട: അടൂരിൽ നിന്നും കഴിഞ്ഞദിവസം കാണാതായ പെൺകുട്ടി തിരിച്ചെത്തി. പരീക്ഷാഫലത്തിൽ പരാജയ ഭീതിപൂണ്ട് ചെന്നൈയിൽ ഉള്ള ബന്ധുക്കളുടെ അടുത്തേക്ക് ട്രെയിനിൽ നാടുവിട്ട കുട്ടി ബന്ധുക്കളെ കണ്ടെത്താനാവാതെ, വീട്ടിൽ തിരിച്ചെത്തുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ കുട്ടിയെ തേടി ചെന്നൈയിൽ എത്തിയപ്പോഴേക്കും ഇന്ന് രാവിലെ കുട്ടി ട്രെയിനിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി നാട്ടിൽ തിരിച്ചെത്തി.
 
പരീക്ഷാ ഫലം കാത്തിരുന്ന ഇളമണ്ണൂർ ജിനുഭവനിൽ നന്ദന രാജീവിനെ (പൊന്നു) (17) യാണ് കഴിഞ്ഞ ദിവസം കാണാതായത്. മാരൂർ ഗവൺമെൻ്റ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയാണ് നന്ദന. നല്ലമാർക്കോടെ പരീക്ഷ വിജയിച്ച കുട്ടിയും, ബന്ധുക്കളും സന്തോഷത്തിലാണിപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button