Latest NewsNewsIndia

ബദ്‌രിനാഥില്‍ മണ്ണിടിച്ചില്‍; നിരവധി സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു

ബദരിനാഥ്: ഋഷികേശ്-ബദരിനാഥ് ദേശീയപാതയില്‍ മണ്ണിടിച്ചിൽ. അപകടത്തെ തുടര്‍ന്ന് 1500ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. ജോഷിമഠ്, കര്‍ണപ്രയാഗ്, ഗോവിന്ദ്ഘട്ട്, ബദരിനാഥ് എന്നിവിടങ്ങളിലായി സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നത്. തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

മണ്ണിടിച്ചിലുണ്ടായത് ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ വിഷ്ണുപ്രയാഗിലാണ്. ഇത് ഋഷികേശ്-ബദരിനാഥ് ദേശീയപാതയില്‍ തടസ്സം സൃഷ്ടിച്ചുകൊണ്ടാണ്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരാണെന്ന് ജില്ലാ കലക്ടര്‍ ആഷിഷ് ജോഷി അറിയിച്ചു. നാളെ ഉച്ചയോടെ റോഡ് ഗതാഗത യോഗ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ഹാത്തിപഹാഡിനും ബദ്‌രിനാഥ് ക്ഷേത്രത്തിനും ഇടയില്‍ കുടുങ്ങിയവര്‍ക്ക് ഗോവിന്ദ്ഘട്ട് ഗുരുദ്വാരയില്‍ അഭയം നല്‍കിയിട്ടുണ്ട്. ഇതുവരെയും ആരുടെയും പരുക്കോ മരണമോ രേഖപ്പെടുത്തിയിട്ടില്ല.

shortlink

Post Your Comments


Back to top button