Latest NewsInternational

ജീവനൊടുക്കാന്‍ യുവാവ് വെടിവെച്ചു ; എന്നാല്‍ സംഭവിച്ചത് മറ്റൊന്ന്

വാഷിംഗ്ടണ്‍ : ജീവനൊടുക്കാന്‍ യുവാവ് വെടിവെട്ടു എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. അമേരിക്കയിലെ അലാസ്‌കയിലെ വിക്ടര്‍ സിബ്‌സണ്‍ (21) എന്ന യുവാവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ വെച്ച വെടിയുണ്ട കാമുകിയുടെ ജീവനെടുക്കുകയായിരുന്നു. സംഭവത്തില്‍ കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്കെതിരെ കേസെടുത്തു.

വെടിയുണ്ട യുവാവിന്റെ ശരീരത്തില്‍ പതിച്ചുവെങ്കിലും ഇയാള്‍ക്ക് കാര്യമായ പരുക്കേറ്റില്ല. പിന്നില്‍ നിന്ന കാമുകിയ്ക്ക് വെടിയേല്‍ക്കുകയും ചെയ്തു. കാമുകിയ്ക്ക് അബദ്ധത്തില്‍ വെടിയേറ്റ വിവരം ഇയാള്‍ എമര്‍ജന്‍സി നമ്പറായ 911ല്‍ വിളിച്ച് അറിയിച്ചിരുന്നു. തുടര്‍ന്ന് പോലീസ് എത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റത്. തലയുടെ ഇടത് വശത്ത് കൊണ്ട വെടിയുണ്ട തലയോട് തുളച്ച് അപ്പുറം കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button