Latest NewsInternational

ഈജിപ്റ്റില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ വെടിവെപ്പ്: നിരവധി മരണം

കെയ്‌റോ: ഈജിപ്റ്റില്‍ ക്രിസ്ത്യാനികള്‍ക്കുനേരെ ആക്രമണം. ബസിനു നേരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 23പേര്‍ കൊല്ലപ്പെടുകയും 26 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഈജിപ്റ്റിലെ പ്രധാന ക്രിസ്ത്യന്‍ വിഭാഗമായ കോപ്റ്റ്‌സ് വിഭാഗത്തിലുള്ളവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മിന്യ നഗരത്തില്‍, ദേവാലയത്തിലേക്ക് പോകുകയായിരുന്ന വാഹനത്തിനു നേരെയാണ് ആക്രണം നടന്നത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഈജിപ്റ്റില്‍ നിരവധി തവണ കോപ്റ്റ്‌സ് വംശജര്‍ക്ക് നേരെ തീവ്രവാദികളുടെ ആക്രമണം നടന്നിരുന്നു. ഏപ്രില്‍ ഒമ്പതിന് നടന്ന രണ്ട് ചാവേറാക്രമണത്തില്‍ 46 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button