Latest NewsNewsGulf

ഗതാഗത നിയമലംഘനം നടത്തിയതിന് നൂറുകണക്കിന് കാല്‍നടയാത്രക്കാര്‍ക്ക് ഷാര്‍ജയില്‍ പിഴ ഒടുക്കേണ്ടി വന്നു

ഷാര്‍ജ : റോഡ് സുരക്ഷാ കാമ്പയിനിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ നഗരത്തില്‍ ഗതാഗത നിയമലംഘനം നടത്തിയ 3943 പേര്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. റോഡ് മുറിച്ചു കടക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ വെച്ച് റോഡ് മുറിച്ചുകടന്നതിനാണ് ഇവര്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. 200 ദിര്‍ഹമാണ് പിഴ.

ഗതാഗതനിയമം തെറ്റിക്കുന്നവരെ ഗതാഗതനിയമം ലംഘിക്കുമ്പോള്‍ ഉണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്തുകളെ കുറിച്ചും ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചും ഇവര്‍ക്കിടയില്‍ പൊലീസ് ബോധവത്ക്കരണം നടത്തുന്നുണ്ട്.

ഗതാഗത വകുപ്പ് റോഡ്മുറിച്ചുകടക്കാന്‍ നിര്‍ദേശിക്കാത്ത നിര്‍ദ്ദിഷ്ട പ്രദേശങ്ങളില്‍ നിന്ന് റോഡ് മുറിച്ച് കടക്കുമ്പോള്‍ അപകടസാധ്യത ഏറെയാണ്. കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതിന് സീബ്ര ലൈനിട്ട ഭാഗത്തുകൂടിയോ മേല്‍പ്പാലം വഴിയോ പോകേണ്ടതാണെന്നും ഷാര്‍ജ പൊലീസ് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button