Latest NewsIndia

കുട്ടികളുടെ പോണ്‍ വീഡിയോകള്‍ തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: പോണ്‍ വീഡിയോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടും ഇപ്പോഴും അത്തരം പ്രവണതകള്‍ അവസാനിച്ചിട്ടില്ല. കുട്ടികളുടെ പോണ്‍ വീഡിയോകളും അനുദിനം വര്‍ദ്ധിക്കുന്നുണ്ട്. രാജ്യത്തെ സോഷ്യല്‍മീഡിയകളിലെയും വെബ്‌സൈറ്റുകളിലെയും കുട്ടികളുടെ പോണ്‍ വീഡിയോകള്‍ തടയാന്‍ പുതിയ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ജൂലൈ 31 മുതല്‍ എല്ലാ ചൈല്‍ഡ് പോണ്‍ വീഡിയോകളും തടയാനാണ് നിര്‍ദ്ദേശം.

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പോണ്‍ വീഡിയോകള്‍ക്ക് തടയിടാന്‍ കേന്ദ്ര മന്ത്രാലയം മുന്നോട്ടുവന്നിരിക്കുന്നത്. ഐടി, നിയമം, ടെലികോം, സ്ത്രീകുട്ടികളുടെ ക്ഷേമം തുടങ്ങി മന്ത്രാലയങ്ങള്‍ പോണ്‍ വീഡിയോ നീക്കം ചെയ്യുന്ന ദൗത്യത്തില്‍ ചേരും. ഐടി ആക്ട് 2000 പ്രകാരം സെക്ഷന്‍ 79(2) പ്രകാരമാണ് നിയമനടപടി സ്വീകരിക്കുക. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളുടെ പട്ടിക കണ്ടെത്തി ബ്ലോക്ക് ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button