Latest NewsAutomobile

കാറുകൾക്ക് വമ്പൻ വിലക്കുറവുമായി ഔഡി

കാറുകൾക്ക് വമ്പൻ വിലക്കുറവുമായി ഔഡി. ഇന്ത്യയിലുള്ള വിവിധ മോഡലുകൾക്ക് ഒന്നര ലക്ഷം രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെ വിലക്കുറവാണ് കമ്പനി നൽകിയിരിക്കുന്നത്. ജൂണ്‍ 30 വരെ ഔഡിയുടെ എ 3 സെഡാന്‍ മുതല്‍ എ 8 പ്രീമിയം സെഡാന്‍ വരെയുള്ള മോഡലുകളായിരിക്കും വമ്പൻ വിലക്കുറവിൽ വിൽപ്പന നടത്തുക.

രാജ്യത്ത്‌ ചരക്കു സേവന നികുതി ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആഡംബര വാഹനങ്ങള്‍ക്ക് നികുതി വന്‍ തോതില്‍ കുറയുമെന്ന സാഹചര്യത്തിലാണ് ഔഡി ഇന്ത്യ കാറുകളുടെ വില കുറച്ചത്. എ 3 മോഡലിന് 50000 മുതല്‍ 1.5 ലക്ഷം വരെയും എ 8 മോഡലിന് 10 ലക്ഷം രൂപ വരെയുമാണ് വില കുറയുക. ഇത് കൂടാതെ കുറഞ്ഞ പലിശ നിരക്കും സൗജന്യ സര്‍വ്വീസ് പാക്കേജും ഔഡി ഇന്ത്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button