Latest NewsNewsIndiaGulf

ലാവ്‌ലിന്‍ വിവാദ നായകനായ ദിലീപ് രാഹുലന് ദുബായില്‍ ജയില്‍ ശിക്ഷ

ദുബായ്•ദുബായിലെ സാങ്കേതിക വിദ്യ സ്ഥാപനമായ പസിഫിക് കണ്‍ട്രോള്‍ സ്ഥാപകനും ഇന്ത്യന്‍ വംശജനുമായ ദിലീപ് രാഹുലനെ ദുബായ് കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചു. ദുബായ് പബ്ലിക് പ്രോസിക്ക്യൂഷനില്‍ നിന്നുള്ള രേഖകള്‍ പ്രകാരം വണ്ടിചെക്ക് നല്‍കിയ കേസില്‍ 2016 ഡിസംബര്‍ 27 നാണ് ദിലീപ് രാഹുലനെ മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്.

ഇന്ത്യന്‍ പൗരനായ ഷാ തിഗാഷ്കൊമാര്‍ വിനോദ് ചന്ദ്ര നല്‍കിയ കേസിലാണ് വിധി. ദിലീപ് രാഹുലന്‍ പരാതിക്കാരന് നല്‍കിയ 21,852,500 ദിര്‍ഹത്തിന്റെ രണ്ട് ചെക്കുകള്‍ അക്കൗണ്ടില്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് മടങ്ങിയിരുന്നു.

ദിലീപ് രാഹുലന്‍ ഇപ്പോള്‍ എവിടെയാണ് എന്ന് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാളെ പിടികൂടുന്നതിനായി ദുബായ് സര്‍ക്കാര്‍ ഇന്റര്‍പോള്‍ വഴി അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൊച്ചി സ്വദേശിയായ ദിലീപ് രാഹുലന് ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ട് ഉള്ളതായി അറേബ്യന്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്.എന്‍.സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് നിരവധി തവണ വാര്‍ത്തകളില്‍ ഇടംനേടിയ വ്യക്തിയാണ് ദിലീപ് രാഹുലന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button