Latest NewsInternational

പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്‍

 

കാബൂള്‍ : കാബൂള്‍ ഭീകരാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെടുകയും 350 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പാകിസ്താനുമായി ക്രിക്കറ്റ് പരമ്പരയ്ക്കില്ലെന്ന് അഫ്ഗാനിസ്താന്‍. 2017ല്‍ പാകിസ്താന്‍ കാബൂളില്‍ വച്ച് ആദ്യമായി അഫ്ഗാനിസ്താനുമായി ടി20 മാച്ച് കളിയ്ക്കാനിരിക്കെയാണ് പ്രതീക്ഷകളെ തകിടം മറിച്ച് കാബൂളിനെ നടുക്കിക്കൊണ്ട് രാജ്യത്തിന്റെ തന്ത്രപ്രധാനമേഖലയില്‍ സ്‌ഫോടനം ഉണ്ടാകുന്നത്. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുമെന്ന് കരുതിയിരുന്ന ക്രിക്കറ്റ് മത്സരങ്ങളും പാതിവഴിയില്‍ അവസാനിക്കുകയായിരുന്നു.

പാകിസ്താന്റെ പിന്തുണയോടെയാണ് കാബൂള്‍ സ്‌ഫോടനം നടന്നതെന്ന അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് അഫ്ഗാന്റെ നടപടി. ഇതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരുന്ന സൗഹൃദ മത്സരങ്ങളില്‍ നിന്നും അഫ്ഗാന്‍ പിന്മാറിയിട്ടുണ്ട്. പാകിസ്താനുമൊത്ത് നിശ്ചയിച്ചിട്ടുള്ള എല്ലാ മത്സരങ്ങളും റദ്ദാക്കുന്നുവെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചതിനൊപ്പം 80 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു. ഒരു ഭീകരസംഘടനയും ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അഫ്ഗാന്‍ താലിബാന്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button