Latest NewsCinemaMollywoodMovie Gossips

ആട്-2 എത്തുമ്പോള്‍ ആകാംഷയും ഏറെയാണ്‌!

 

മിഥുന്‍ മാനുവല്‍ തോമസ്‌ സംവിധാനം ചെയ്ത ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പ് അണിയറയില്‍ തയ്യാറാകുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് തിയേറ്ററില്‍ നിന്ന് വേണ്ടത്ര സീകാര്യത ലഭിച്ചിരുന്നില്ല. ആടിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ ആദ്യ പാര്ട്ടിലെ പോരായ്മകള്‍ പരിഹരിച്ചാകും മിഥുന്‍ മാനുവല്‍ ചിത്രം സ്ക്രീനിലേക്ക് പകര്ത്തപ്പെടുന്നത്. ആക്ഷേപഹാസ്യ വിഷയം കൈകാര്യം ചെയ്ത ‘ആട് ഒരു ഭീകരജീവിയാണ്’ തിയേറ്ററില്‍ നിന്ന് പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ ചിത്രമായിരുന്നു. ചിത്രത്തിന്റെ ഡിവിഡി മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തിയതോടെ ചിത്രം ആസ്വാദകര്ക്കിടയില്‍ തരംഗമായി മാറുകയായിരുന്നു. സൈജു കുറുപ്പ്,ധര്മ‍ജന്‍ ബൊല്‍ഗാട്ടി, ഇന്ദ്രന്‍സ് , വിജയ്‌ബാബു, സാന്ദ്ര തോമസ്‌ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ ആടിലെ കഥാപാത്രങ്ങള്‍. ആദ്യ ഭാഗത്തിന്റെ നിര്മ്മാതാവായ വിജയ്‌ ബാബു തന്നെയാണ് ആട്- 2 നിര്മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button