Latest NewsIndia

കൂടംകുളം ആണവനിലയത്തിന് റഷ്യന്‍ സഹായം; പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റും കരാറില്‍ ഒപ്പിട്ടു

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ് : തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് റഷ്യ സഹായം നല്‍കും. ഇതുസംബന്ധിച്ച കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും തമ്മില്‍ ഒപ്പുവെച്ചു. ഇരു നേതാക്കളും തമ്മിന്‍ സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗിൽ ടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ആണവ നിലയത്തിന്റെ അവസാന യൂണിറ്റുകളായ അഞ്ച്, ആറ് യൂണിറ്റുകകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് റഷ്യ സഹായം നല്‍കുക. ഇതുമായി ബന്ധപ്പെട്ട കരാറിലും വായ്പാ വ്യവസ്ഥയിലുമാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.

1000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള യൂണിറ്റുകളുടെ നിര്‍മ്മാണം ന്യൂക്ലിയര്‍ പവര്‍ കോപ്പറേഷന്‍ ഓഫ് ഇന്ത്യയും റഷ്യയുടെ ആറ്റംസ്‌ട്രോയ് എക്‌സ്‌പോര്‍ട്ടും ചേര്‍ന്ന് പൂര്‍ത്തിയാക്കും. ഊര്‍ജ്ജരംഗത്ത് ഉള്‍പ്പെടെ ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കരാര്‍ ഒപ്പുവെച്ച ശേഷം ഇരു നേതാക്കളും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button