Latest NewsNewsGulf

അബുദാബിയില്‍ ടാക്‌സി നിരക്കില്‍ വന്‍ വര്‍ധന

അബുദാബി: അബുദാബിയില്‍ ടാക്‌സി നിരക്കില്‍ വന്‍ വര്‍ധന. പന്ത്രണ്ട് ദിര്‍ഹം ആയിരിക്കും ഇനിമുതല്‍ ഏറ്റവും കുറഞ്ഞ നിരക്ക്. കൂടാതെ ടാക്‌സി ബുക്കിംഗ് നിരക്കിലും വര്‍ധന വന്നു.

അബുദാബിയില്‍ ടാക്‌സിനിരക്ക് വര്‍ധന ഇന്നലെ അര്‍ധരാത്രിമുതലാണ് നിലവില്‍ വന്നത്. നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത് അബുദാബി ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററിന്റെ സേവനങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

പകല്‍ 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് അഞ്ച് ദിര്‍ഹമായും രാത്രി 3.5 ദിര്‍ഹമായിരുന്ന പ്ലാഗ്ഫാള്‍ റേറ്റ് 5.5 ദിര്‍ഹമായും വര്‍ധിപ്പിച്ചു. പഴയത് പോലെ തന്നെ അന്‍പത് ഫില്‍സ് ആണ് പകലും രാത്രിയും വെയ്റ്റിംഗ് ചാര്‍ജ്.

ടാക്‌സി ബുക്കിംഗ് നിരക്കിലും വര്‍ധനയുണ്ട്. ബുക്കിംഗ് ചാര്‍ജ് പകല്‍ മൂന്ന് ദിര്‍ഹവും രാത്രി നാല് ദിര്‍ഹവും ആയിരുന്നു. ഇപ്പോഴിത് നാലും അഞ്ചും ദിര്‍ഹമായി വര്‍ധിപ്പിച്ചു. ടാക്സി നിരക്കുകളുടെ ഘടന പരീഷ്‌കരിച്ചത് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെയാണ്. ഏഴായിരത്തിലധികം ടാക്‌സികളാണ് ഇവിടെ സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button