NewsIndiaUncategorized

മലയാളി യുവാവിന്‍റെ മരണം; ഭാര്യ അറസ്റ്റിൽ

നാഗ്പുര്‍ : നാഗ്പുരിലെ മലയാളിയുവാവ് നിതിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ അറസ്റ്റിൽ. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായിരിക്കുന്നത്. ഏപ്രില്‍ 29 നാണ് നാഗ്പൂരിലെ വാടകവീട്ടില്‍ നിതിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി ബന്ധുക്കളോട് പറഞ്ഞിരുന്നത്.

എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മരണത്തിൽ സ്വാതിയുടെ പങ്ക് കണ്ടെത്തിയത്. നിതിന്റെ ശവസംസ്‌കാര ചടങ്ങുകൾക്ക് ശേഷം സ്വാതി സ്വന്തം വീട്ടുകാർക്കൊപ്പം പോയിരുന്നു. 2016ലായിരുന്നു നിതിന്റെയും സ്വാതിയുടെയും വിവാഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button