Latest NewsIndiaNews Story

തോക്കുമായെത്തിയ മന്ത്രിയും സംഘവും ആശുപത്രിയിൽ വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടം

ലഖ്നൗ : തോക്കുമായെത്തിയ മന്ത്രിയും സംഘവും ആശുപത്രിയിൽ വരുത്തിവെച്ചത് ലക്ഷങ്ങളുടെ നഷ്ടം. ഉത്തർപ്രദേശിലെ ഗ്രാമീണ വ്യവസായ ടെക്‌സ്‌റ്റൈൽ വകുപ്പ് മന്ത്രിയായ സത്യദേവ് പചൗരിയുടെ സുരക്ഷാ അംഗത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്ക് ആശുപത്രിയിലെ എം.ആർ.ഐ സ്‌കാനിംഗ് യന്ത്രത്തിൽ കുടുങ്ങി 15 ലക്ഷം രൂപയുടെ നഷ്‌ടമാണ് സംഭവിച്ചത്. ലഖ്നൗ ഡോ. റാം മനോഹർ ലോഹ്യ ഇൻസ്‌റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു സംഭവം.

നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ സംസരിച്ചുകൊണ്ടിക്കവേ  കുഴഞ്ഞു വീണ മന്ത്രിയെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇദ്ദേഹത്തെ എം.ആർ.ഐ സ്‌കാനിംഗിന് കൊണ്ടു വന്നപ്പോൾ മന്ത്രിക്കൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പക്കലുണ്ടായിരുന്ന തോക്ക് യന്ത്രത്തിലെ കാന്തിക വലയം  വലിച്ചെടുക്കുകയും, വൻ ശബ്‌ദത്തോടെ യന്ത്രത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു.

തോക്കുമായി എം.ആർ.ഐ സ്‌കാനിംഗ് നടക്കുന്ന മുറിയിലേക്ക് പ്രവേശിക്കരുതെന്ന് വിലക്കിയിട്ടും മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇത് ലംഘിച്ചു. കോടികൾ വിലയുള്ള യന്ത്രം പഴയ പടിയാകാൻ ഇനി 15 ദിവസത്തെ അറ്റകുറ്റപ്പണി വേണമെന്നും, ഏകദേശം 15 ലക്ഷത്തോളം രൂപ ഇതിന് ചെലവ് വരുമെന്നും അധികൃതർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button