KeralaLatest NewsNews

വീട്ടമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീട്ടിൽ നഗ്നതാ പ്രദർശനം: സി സി ടി വിയിൽ കുടുങ്ങി യുവാവ്

പന്തളം: തുമ്പമണ്‍ ഭാഗത്ത് രാത്രികാലങ്ങളില്‍ സ്ത്രീകൾ ഉള്ള വീടുകള്‍ തോറും കയറി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവ് സി സി ടി വി ക്യാമറയിൽ കുടുങ്ങി. ഇയാൾ സ്ഥിരമായി ഇവരുടെ വീട്ടിലെത്തുകയും ഒളിഞ്ഞു നോക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നത് സ്ഥിരമായതോടെ വീട്ടമ്മ സ്ഥാപിച്ച സി സി ടിവിയിലാണ് ഇയാൾ കുടുങ്ങിയത്. അതോടെ തെളിവ് സഹിതം വീട്ടമ്മ പോലീസിൽ പരാതി നൽകുകയും ചെയ്തു.

പന്തളം തുമ്പമണ്‍ മാമ്പിലാലി ഭാഗത്ത് രണ്ടുവര്‍ഷമായി സ്ത്രീകള്‍ മാത്രമുളള വീടുകളില്‍ നിരന്തരമെത്തുന്ന ഷോമാനെപ്പറ്റി ഏറെ നാളായി പരാതി ഉണ്ടായിരുന്നു. എന്നാൽ തെളിവില്ലെന്ന കാരണത്താല്‍ പൊലീസ് നിസംഗത പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പൂർണ്ണ നഗ്നനായെത്തിയ യുവാവിനെ കണ്ടു വീട്ടമ്മ നിലവിളിച്ചപ്പോൾ ഇയാൾ ഓടി മറയുകയായിരുന്നു. എന്നാൽ ആളെ തിരിച്ചറിയാനുളള ദൃശ്യങ്ങള്‍ സിസിടിവിയില്‍ കിട്ടിയിരുന്നു.

അയല്‍വാസിയായ യുവാവാണ് ഷോമാനായി കറങ്ങി നടന്നിരുന്നത്. ഇയാളെ പിടിക്കാൻ നാട്ടുകാർ ഉറക്കമൊഴിച്ചു ശ്രമിച്ചിരുന്നെങ്കിലും ഇയാൾ വിദഗ്ദമായി രക്ഷപെടുകയായിരുന്നു. എന്നാൽ ഇതേ യുവാവിനെ മറ്റുചിലയിടങ്ങളില്‍ സമാനസംഭവത്തിന് നാട്ടുകാര്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സഹോദരനും സമാന സ്വഭാവക്കാരാണ് ആയിരിക്കാമെന്നാണ് പോലീസിന്റെ സംശയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button