Latest NewsIndiaNewsTechnology

ജിയോ തരംഗം: മൊബൈലില്‍ അശ്ലീലം കാണുന്നവരുടെ എണ്ണത്തില്‍ അമ്പരപ്പിക്കുന്ന വര്‍ധന

മുംബൈ/ന്യൂഡല്‍ഹി•രാജ്യത്ത് മൊബൈല്‍ ഡാറ്റ നിരക്കുകള്‍ താഴ്ന്നതോടെ മൊബൈല്‍ ഫോണ്‍ വഴി അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷം രണ്ടാം പകുതിയില്‍ ഇത്തരത്തില്‍ അശ്ലീല വീഡിയോ കാണുന്നവരുടെ എണ്ണത്തില്‍ 75% വര്‍ധനവ് ഉണ്ടായതായി വീഡിയോ വ്യൂവര്‍ഷിപ്പ് ട്രാക്ക് ചെയ്യുന്ന വിഡൂളിയുടെ കണ്ടെത്തല്‍ പറയുന്നു.

റിലയന്‍സ് ജിയോയുടെ കടന്നുവരവ് വരവ് ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ ടെലികോം കമ്പനികളെ ഡാറ്റ നിരക്കുകള്‍ കുറയ്ക്കാന്‍ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി 2 ടയര്‍, 3 ടയര്‍ നഗരങ്ങളില്‍ വരെ അശ്ലീലം കാണുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നു.

ഡാറ്റാ നിരക്കുകള്‍ താഴുന്നതോടെ ആളുകള്‍  ഡൌണ്‍ലോഡ് ചെയ്തു കാണുന്നതിന് പകരം വീഡിയോകള്‍ ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്ത് കാണുന്നതിനാണ് കൂടുതല്‍ താല്പര്യപ്പെടുന്നതെന്നും വിഡൂളി പറയുന്നു.

ക്ലെയിനര്‍ പെര്‍കിന്‍സിന്റെ ട്രെന്‍ഡ്സ് റിപ്പോര്‍ട്ട് 2017 പ്രകാരം, ഈ കാലയളവില്‍,രാജ്യത്തെ ഡാറ്റാ ഉപഭോഗം 9 ഇരട്ടി വര്‍ധിച്ച് 1300 മില്യണ്‍ ജി.ബിയിലെത്തുകയും ചെയ്തു.  (കഴിഞ്ഞ വര്‍ഷം ജൂണിന് ശേഷം ).

ഓണ്‍ലൈന്‍ വീഡിയോ കാണുന്നവരുടെ എന്നതില്‍ 75% വര്‍ധനവ് ഉണ്ടായപ്പോള്‍ അശ്ലീല വീഡിയോയ്ക്കായി ചെലവഴിക്കുന്ന സമയത്തിലും 60% വര്‍ധനവ് ഉണ്ടായതായി വിഡൂളി സഹസ്ഥാപകനും സി.ഇ.ഓയുമായ സുബ്രാത് കര്‍ പറഞ്ഞു.

2 ഉം 3 ഉം ടയര്‍ നഗരങ്ങളില്‍ നിന്നുള്ള, കുറഞ്ഞ സ്റ്റോറേജ് സൗകര്യമുള്ള മൊബൈലുകളില്‍ നിന്നാണ് കൂടുതല്‍ വീഡിയോ സ്ട്രീമിംഗ് ട്രാഫിക് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ കൂടുതല്‍ രസകരം, 80% പേരും ചെറുവീഡിയോകളാണ് കാണുന്നത്. ടയര്‍ 2, 3 ഉം പട്ടണങ്ങള്‍ മൊത്തം ട്രാഫിക്കിന്റെ 60% വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അശ്ലീല ഉള്ളടക്കം കൂടാതെ, സംഗീതം, വിനോദം, പ്രാദേശിക വാര്‍ത്തകള്‍, കോമഡി ഷോകള്‍ എന്നിവയിലെല്ലാം കൂടി കാഴ്ചക്കാരുടെ എണ്ണത്തിലും കാഴ്ചാ സമയത്തിലും 30-40% വരെ വര്‍ധനവ് ഉണ്ടായതായും കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button