CinemaMovie SongsBollywoodEntertainment

അഭിനയ ലോകത്തേക്ക് മറ്റൊരു നായിക കൂടി തിരിച്ചെത്തുന്നു

രാംഗോപാല്‍ വര്‍മ്മയുടെ പ്രിയ നടി ഊർമിള മതോൻകർ അഭിനയത്തിലേക്ക് മടങ്ങി വരുന്നു. 1990കളിൽ യുവസിനിമാ പ്രേക്ഷകരെ ഹരം കൊള്ളിച്ച നടിയാണ് ഊർമിള. ‘രംഗീല’ എന്ന സിനിമയിലൂടെ പ്രശസ്തിതയിലേക്ക് ഉയർന്ന ഊർമിള മതോൻകർ ഒരു ഐറ്റം ഡാന്സിലൂടെയാണ് അഭിനയലോകത്തേക്ക് വീണ്ടുമെത്തുന്നത്.

ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന റായ്ത എന്ന ചിത്രത്തിലൂടെയാണ് നടിയുടെ മടങ്ങിവരവ്. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ ഊർമിള അഭിനയിക്കുന്നുവെന്ന് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തു. ചിത്രത്തില്‍ ഒരു ബാര്‍ ഡാന്‍സ് രംഗത്തിലാണ് ഊർമിള അഭിനയിക്കുന്നത്. റായ്ത സംവിധാനം ചെയ്യുന്നത് അഭിനയ് ഡിയോ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button