KeralaLatest News

ന്യൂന പക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇവരെ പരമാവധി അടുപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

സംസ്ഥാനത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയാണ് ചില വര്‍ഗ്ഗീയ സംഘടനകളുടെ ലക്ഷ്യം. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കുകയും നാടിന്റെ ഐക്യത്തിനായി മുന്നേറുകയുമാണ് ബിജെപിയെന്നും കുമ്മനം പറഞ്ഞു. എല്ലാ വിഭാഗക്കാരെയും സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കുവാനും നാടിന്റെ കെട്ടുറപ്പിന് സഹായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുകയുമാണ് ബിജെപിയുടെ ലക്ഷ്യം. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിതഷായുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന പ്രസ്താവനകകള്‍ അടിസ്ഥാന രഹിതമാണെന്നും ഇത്തരം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്ത് ഇപ്പോഴുള്ള സൗഹൃദം കൂടി നഷ്ടപ്പെടുത്തരുതെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button